സിപിഐ കാസർകോട് ജില്ലാ മുൻ സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ സിപിഐ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഛണ്ഢീഗഡിൽ നടന്ന പാർ്ട്ടി കോൺഗ്രസിലാണ് ഇദ്ദേഹത്തെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തത്. ജനകീയനായ രാഷ്ട്രീയ പ്രവർത്തകനും മികച്ച സംഘാടകനും പ്രഭാഷകനുമാണ്. നേരത്തെ ജനപ്രതിനിധിയായും പ്രവർത്തിച്ചിരുന്നു. കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയാണ്.
No comments