Breaking News

കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിൽ കോട്ടപ്പുറത്ത് അനുവദിച്ച പെട്ടിക്കട ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ നീലേശ്വരം നഗരസഭ മോഡൽ കുടുംബശ്രീ സിഡിഎസ് ഉജ്ജീവനം പദ്ധതിയിൽ കോട്ടപ്പുറത്ത് അനുവദിച്ച പെട്ടിക്കട ഉദ്ഘാടനം ചെയ്തു.
നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ഗൗരി, കൗൺസിലർ എം.കെ.വിനയരാജ്, റവന്യൂ ഇൻസ്‌പെക്ടർ രാജേഷ്, സിറ്റി മിഷൻ മാനേജർ നിതിൻ, എൽ.ബി.റഷീദ് എന്നിവർ പങ്കെടുത്തു. നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ സ്വാഗതം പറഞ്ഞു.

No comments