Breaking News

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മടിക്കൈ വില്ലേജ് കമ്മറ്റി ആത്മാഭിമാന സംഗമം നടത്തി

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ മടിക്കൈ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ " ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് " എന്ന മദ്രാവാക്യമുന്നയിച്ച് " ആത്മാഭിമാന സംഗമം" നടത്തി. ചാളക്കടവ് കർഷക കലാവേദി പരിസരത്ത് ചേർന്ന പരിപാടിയിൽ കെ എസ് കെ ടി യു അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ ഡോ: വി ശിവദാസൻ എം പി ഉത്ഘാടനം ചെയ്തു. അനിത അധ്യക്ഷത വഹിച്ചു സി പി എം ജില്ലാ കമ്മറ്റി അംഗം പി. ബേബി, കെ എസ് കെ ടി യു ഏരിയാ പ്രസിഡണ്ട് വി.പ്രകാശൻ, ഏരിയാ സെക്രട്ടറി കെ.സതീശൻ, പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത കെ എസ് കെ ടി യു ജില്ലാ കമ്മറ്റി അംഗം പത്മിനി. പി, സിപിഎം ലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ ഏരിയാ നേതാക്കളായ എൻ.കെ കൃഷ്ണൻ, എൻ രാഘവൻ, പി.പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ വി.ശ്രീധരൻ സ്വാഗതം പറഞ്ഞു.

No comments