സ്വാതന്ത്ര്യസമര സേനാനി വിഷ്ണു നമ്പീശൻ സ്മാരക അധ്യാപക അവാർഡ് പി.ശശിധരൻ മാസ്റ്റർക്ക്<>
സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനുമായിരുന്ന ടി.എംകെ.വിഷ്ണു നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ അധ്യാപക പുരസ്‌കാരം പി.ശശിധരൻ മാസ്റ്റർക്ക്.തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനാണ് ഇദ്ദേഹം. കാൽനൂറ്റാണ്ടായി അധ്യാപനരംഗത്തുള്ള ശശിധരൻ സംസ്ഥാനതല അധ്യാപക പരിശീലനത്തിലെ റിസോഴ്‌സ് പഴ്‌സൻ ആയും പാഠപുസ്തക നിർമാണ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന, ജില്ലാ സ്‌കൂൾ കലോത്സവങ്ങളിലും പ്രധാന ചുമതലകൾ വഹിച്ചു.
ടി.എം.കെ.വിഷ്ണു നമ്പീശൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ.ടി.എം.സുരേന്ദ്രനാഥ്, എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, സുനിൽകുമാർ മനിയേരി, ടി.വി.രാജീവൻ, ടി.എം.വിഷ്ണു നമ്പീശൻ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശ്യാമ ശശി രൂപകൽപന ചെയ്ത ശിൽപം, ക്യാഷ് അവാർഡ്, പ്രശസ്തി പത്രം എന്നിവയടങ്ങിയ പുരസ്‌കാരം സെപ്റ്റംബർ 28 ന് വൈകിട്ട് മൂന്നിന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ രാജീവ്ഭവനിൽ നടക്കുന്ന വിഷ്ണു നമ്പീശൻ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.
No comments