നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ കലോത്സവം അരങ്ങേറി
64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിലെ സ്കൂൾ കലോത്സവം പ്രശസ്ത നർത്തകിയും കേരള നടനതിലകം അവാർഡ് ജേതാവുമായ കുമാരി ഗൗരി ലക്ഷ്മി.ആർ നിറഞ്ഞ സദസ്സിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് വരുൺ പ്രഭു. എൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് വിദ്യ .സി,സീനിയർ അസിസ്റ്റൻറ് വനജ.കെ, സ്റ്റാഫ് സെക്രട്ടറി ശ്യാംഭട്ട് എം. ആർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീമതി സി .ജ്യോതിലക്ഷ്മി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. ദീപ്തി നന്ദിയും പറഞ്ഞു
No comments