ഡിവൈഎഫ്ഐ, മഹിള, ബാലസംഘം ഉമിച്ചി യൂണിറ്റ് ഭാസ്കര കുമ്പള വായനശാല എന്നിവയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
ഡി വൈ എഫ് ഐ, മഹിള, ബാലസംഘം ഉമിച്ചി യൂണിറ്റിന്റെയും ഭാസ്കര കുമ്പള വായനശാല & ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം 2025 ഓർമയിലെ ഓണം പരിപാടി വിജയകരമായി നടന്നു. പരിപാടിയുടെ സമ്മാനദാന ചടങ്ങ് സി പി എം സെന്റർ ലോക്കൽ കമ്മിറ്റി അംഗം എ. വി. രാജൻ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ മുഖ്യ രക്ഷാധികാരി വി. വി. മാധവൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സതീഷ്ചന്ദ്രൻ അധ്യക്ഷനായി. വിനോദ്കുമാർ. എം, ലക്ഷ്മിക്കുട്ടി. ടി. പി, അഭിഷേക്, ടി. പി. തമ്പാൻ എന്നിവർ സംസാരിച്ചു. വിവേക്. എം സ്വാഗതവും രസ്ന രഞ്ജിത്ത് നന്ദിയും രേഖപെടുത്തി
No comments