Breaking News

മന്ദംപുറം റസിഡൻസ് അസോസിയേഷൻ ജനകീയ കൂട്ടായ്മ ദേശീയപാത ഉപരോധിച്ചു

മന്ദംപുറം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ദേശീയപാത ഉപരോധിച്ചുകൊണ്ട് ധർണ നടത്തി. മന്ദംപുറം - റെയിൽവേ സ്റ്റേഷൻ റോഡ് അടിപ്പാത അനുവദിക്കുക, മന്ദംപുറം റോഡ് കലുങ്കു കെട്ടി യാത്രമായോഗ്യമാക്കുക, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, എന്നിവയൊക്കെ ആവശ്യപ്പെട്ടു നടത്തിയ ധർണ നീലേശ്വരം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ അരിഞ്ചിറ ഉത്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എം. ഗീത മന്ദംപുറം സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷധികാരി കെ. കെ കുമാരൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം ജുമാ അത്ത് പള്ളി ഭാരവാഹി അടുക്കം മുഹമ്മദ്‌കുഞ്ഞി, തെക്കുമ്പടാൻ ബാലകൃഷ്ണൻ, പി എസ് എസ് കരുവാചേരി, പ്രഡിഡന്റ് ടി. വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുജാത വിജയൻ നന്ദി പറഞ്ഞു.

No comments