Breaking News

നബിദിനാഘോഷത്തോടനുബന്ധിച്ച് അഴിത്തല നജാത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികൾ സ്റ്റുഡൻസ് എക്സ്പോ സംഘടിപ്പിച്ചു

നബിദിനാഘോഷത്തോടനുബന്ധിച്ച് തൈക്കടപ്പുറം അഴിത്തല നജാത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികൾ സ്റ്റുഡൻസ് എക്സ്പോ സംഘടിപ്പിച്ചു. തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുനീഷ് കുമാർ ഉൽഘാടനം ചെയ്തു. നൂറോളം വിദ്യാർത്ഥികളുടെ കരവിരുത് വളരെ മികവുറ്റതായിരുന്നുവെന്ന് ഉൽഘാടകൻ സുനീഷ്കുമാർ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള എക്സ്പോ ക്ക് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും ജമാഅത്ത് കമ്മിറ്റിയേയും അദ്ധേഹം പ്രശംസിച്ചു. ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് കെ.സൈനുദ്ധീൻ ഹാജി അദ്ധ്യക്ഷതവഹിച്ചു. കോസ്റ്റൽ പോലീസ് എ എസ് ഡബ്ല്യൂ സുനിൽ കെ. മുൻ കൗൺസിലർ കെ പ്രകാശൻ .നടുവിൽപള്ളി ഖത്തീബ് അഷ്റഫ് ദാരിമി . അഴിത്തല സദർമുഅല്ലിം ഹനീഫ ലത്വീഫി. സഫ് വാൻ സഖാഫി. നദീർ അഷ്റഫി. നൗഷാദ് ബാഖവി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി മജീദ് ഹാജി സ്വാഗതവും ട്രഷറർ കെ പി മഹമൂദ് നന്ദിയും പറഞ്ഞു.

No comments