Breaking News

വരഞ്ഞൂർ, കാളിയാനം ഭാഗങ്ങളിൽ കാട്ടുപന്ന,ി കുരങ്ങ് എന്നിവയുടെ ശല്യത്താൽ കർഷകർ ദുരിതത്തിലായി.

വരഞ്ഞൂർ, കാളിയാനംഭാഗങ്ങളിൽ കാട്ടുപന്നി കുരങ്ങ് എന്നിവയുടെ ശല്യത്താൽ കർഷകർ ദുരിതത്തിലായി.
 വരഞ്ഞൂർ കെ സത്യൻ്റെ വാഴ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. കുരങ്ങ് ശല്യം കാരണം തേങ്ങകൾ ലഭിക്കുന്നില്ല. പച്ചക്കറി കൃഷിക്ക് ഭീഷണിയായ് മയിൽ ഉൾപ്പെടെയുള്ള പക്ഷികൾ,. കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. വന്യമൃഗ ശല്യങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗ്രാമസഭയിൽ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് വരഞ്ഞൂർ, ചെന്നക്കോട്, കരിയാം കൊടൽ, കാളിയാനം നിവാസികൾ ഒരാഴ്ച മുൻമ്പാണ് കാളിയാനം കാര്യവീട്ടിൽ രാഘവൻ്റെ ചേമ്പ് കൃഷി പൂർണ്ണമായും പന്നികൾ നശിപ്പിച്ചത്.
  വരഞ്ഞൂർ മേഖലയിൽ ബിരിക്കുളം പച്ചക്കറി ഉത്പാദക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷകരാണ് ഓണം വിപണിയിലേക്കാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്തത്. വന്യമൃഗശല്യകാരണം പൊറുതിമുട്ടിയ കർഷകർ ഈ പ്രതിസന്ധികൾ പ്രതിരോധിച്ച് വിഷരഹിത ജൈവ പച്ചക്കറികൾ വിപണിയിലിറക്കാൻ ക്ലസ്റ്ററിൻ്റെ സഹായത്തോടെ ശ്രമിക്കുമ്പോൾ അവർക്ക് ആശ്വാസമായ് വേണ്ടപ്പെട്ട അധികാരികൾ കൂടെ നിൽക്കണമെന്ന് ബിരിക്കുളം പച്ചക്കറി ഉത്പാദകസഘം ആവശ്യപ്പെട്ടു. സംഘം പ്രസിഡണ്ട് സി കെ ബാലചന്ദ്രൻ, സെക്രട്ടറി ബാലഗോപാലൻ പി, ട്രഷറർ സത്യൻ കെ, സുഗതൻ വരഞ്ഞൂർ, സന്തോഷ് വി , സതീശൻ കെ പി വി , തുടങ്ങിയവർ സംസാരിച്ചു.

No comments