Breaking News

പടന്നക്കാട് കരുവളത്ത് കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാർത്ഥി പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെ (21) കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവിരലിൽ പുസ്‌തകം കറക്കി ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചക്ക് 11.45 ന് ശേഷമുള്ള സമയത്ത് തൂങ്ങിയെന്നാണ് കരുതുന്നത്. ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്‌റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസതകം കറക്കിയായിരുന്നു റെക്കോഡ് നേടിയത്.

No comments