Breaking News

നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിക്ക് ഇന്ന് അബുദാബിയിൽ സ്വീകരണം

ഹ്രസ്വസന്ദർശനത്തിനായി യുഎഇയിൽ എത്തിയ കേരള ഹജജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ വൈസ് ചെയർമാനുമായ പി.പി.മുഹമ്മദ് റാഫിക്ക് ഇന്ന് അബുദാബിയിൽ സ്വീകരണം നൽകും.
ഇന്ന് വൈകിട്ട് ആറ് മണിക്ക് അബുദാബിയിലെ കേരള സോഷ്യൽ സെന്ററിൽ ആണ് സ്വീകരണം. യുഎഇയിൽ ജോലി ചെയ്യുന്ന നീലേശ്വരം നിവാസികൾ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. യുഎഇ സന്ദർശനത്തിനിടെ വിവിധ പരിപാടികളിലാണ് മുഹമ്മദ് റാഫി സന്ദർശിച്ചത്. ദുബൈ, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കുകയും ഇവിടങ്ങളിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുകയും ചെയ്തു.

No comments