Breaking News

നീലേശ്വരം രാജാസ് എച്ച്എസ്എസ് പിടിഎ: വിനോദ് അരമന പ്രസിഡന്റ്, വിനോദ് പൈനി വൈസ് പ്രസിഡന്റ് രജിത മോഹൻ മദർ പിടിഎ പ്രസിഡന്റ്‌

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ പ്രസിഡന്റായി വിനോദ് അരമനയെ വീണ്ടും തിരഞ്ഞെടുത്തു. വിനോദ് പൈനിയാണ് വൈസ് പ്രസിഡന്റ്. മദർ പിടിഎ പ്രസിഡന്റായി രജിത മോഹനെയും തിരഞ്ഞെടുത്തു. രാജാസ് സ്‌കൂൾ ഗേറ്റിന് മുന്നിലെ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് പിടിഎ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന രാജാസിന്റെ മെയിൻ ഗേറ്റിനു മുന്നിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് വാഹനങ്ങൾ അതിവേഗത്തിൽ വരുന്നതു വലിയൊരു അപകടത്തിലേക്ക് സാധ്യത ഉള്ളതുകൊണ്ട് സ്കൂളിൻ്റെ ഗേറ്റിന് സമീപത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ വർഷിക ജനറൽബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. പലതവണ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഉദയവർമ്മ രാജ, പിടിഎ വൈസ് പ്രസിഡണ്ട് പ്രഭാകര പണിക്കർ, മദർ പിടിഎ പ്രസിഡണ്ട് രജിത മോഹൻ, വിനോദ് കുമാർ എ, രമേശൻ കാര്യങ്കോട്, സുരേഷ് വി കെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രത്നമണി കെ സ്വാഗതവും, ഹെഡ്മിസ്ട്രസ് കലാ ശ്രീധർ നന്ദിയും പറഞ്ഞു.

No comments