Breaking News

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിലെ ഒളിമ്പിക്സ് നടത്തി

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിലെ സ്കൂൾതല ഒളിമ്പിക്സ് പാലായി ഇ എം എസ് സ്റ്റേഡിയത്തിൽ നടന്നു .കുട്ടികളുടെ മാർച്ച് പാസ്റ്റിന് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അന്താരാഷ്ട്ര നീന്തൽ താരവും ഹോസ്ദുർഗ് സബ് ഇൻസ്പെക്ടറും ആയ എം.ടി.പി. സൈഫുദ്ദീൻ സല്യൂട്ട് സ്വീകരിച്ചു .തുടർന്ന് ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് വരുൺ പ്രഭുവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി ജ്യോതിലക്ഷ്മി സ്വാഗതവും ഹോസ്ദുർഗ് എ എസ് ഐ പ്രദീപൻ കോതോളി ,മദർ പി ടി എ പ്രസിഡണ്ട് വിദ്യ .സി എന്നിവർ ആശംസ അറിയിച്ചു .സെക്രട്ടറി ശ്യാംഭട്ട് നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ അരങ്ങേറി.

No comments