Breaking News

പറക്കളായി ആത്മഹത്യാ ശ്രമത്തിൽ ചികിത്സയിലായിരുന്ന നാലാമനും മരിച്ചു.

കാഞ്ഞങ്ങാട് പറക്കളായി ഒണ്ടാം പുളിയിൽ  ആത്മഹത്യാ ശ്രമത്തിൽ ചികിത്സയിലായിരുന്ന നാലാമനും മരിച്ചു. കച്ചവടക്കാരനായ ഗോപി ( 58 ) ഭാര്യ ഇന്ദിര ( 52 ) മകൻ രഞ്ചേഷ് (32)എന്നിവർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ചികിത്സയിലായിരുന്ന മറ്റൊരു മകൻ രാകേഷാണ് (27) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നു പുലർച്ചെ മരണപ്പെട്ടത്. കഴിഞ്ഞ 28ന് പുലർച്ചെ മൂന്നരയോടെയാണ് കുടുംബത്തിലെ നാലുപേരും ആസിഡ് കഴിച്ചത്. രാകേഷിന്റെ മാതാപിതാക്കളും ജേഷ്‌ഠനും അന്നുതന്നെ മരണപ്പെട്ടിരുന്നു. ഇവരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.

No comments