നീലേശ്വരം ഫാർമേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണക്കോടി നൽകി ആദരിച്ചു
നീലേശ്വരം ഫാർമേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണക്കോടി നൽകി ആദരിച്ചു. മുതിർന്ന സഹകാരിയും മുൻ ജില്ലാ ബാങ്ക് ഡയറക്ടറും ആയിരുന്ന എൻ മഹേന്ദ്ര പ്രതാപിനെയും നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന മാമുനി ചന്തനെയും ഇവരുടെ വസതിയിൽ എത്തി ഉത്രാടദിനത്തിൽ ഓണക്കോടി നൽകി ആദരിച്ചു. ഫാർമേഴ്സ് വെൽഫെയർ കോ ഓപ് സൊസൈറ്റി പ്രസിഡണ്ട് രമേശൻ കരുവാച്ചേരി ഡയറക്ടർമാരായ മോഹൻ പ്രകാശ്, പ്രകാശൻ കെ, മുകുന്ദൻ എൻ, പ്രമോദ് മാട്ടുമ്മൽ, രാഹുൽ കെ, വിലാസിനി പി സിക്രട്ടറി ഇന്ദിരാ രമേശൻ നായർ നന്ദഗോപാൽ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
No comments