Breaking News

പാൻടെക് പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് സെന്റർ നീലേശ്വരത്തു ഓണാഘോഷം സംഘടിപ്പിച്ചു.

പാൻടെക് പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാൻടെക്കിന്റെയും, സുരക്ഷ പ്രൊജക്റ്റുകളുടെയും സഹകരണത്തോടെ നീലേശ്വരത്തു "ഓണനിലാവ് "ഓണാഘോഷം സംഘടിപ്പിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ്‌ റാഫി ഉൽഘാടനം ചെയ്തു. പാൻടെക് ചെയർമാൻ പ്രൊഫസർ കെ പി ഭരതൻ അധ്യക്ഷത വഹിച്ചു. കൂക്കാനം
റഹ്മാൻ, കെ സി മാനവർമ്മ രാജ, പ്രിയേഷ്, ടി വി രാജീവൻ, പ്രൊഫസർ ടി എം സുരേന്ദ്രനാഥ്, അനൂപ്‌രാജ്, വിദ്യ സി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി സൈനുദ്ധീൻ എൻ പി സ്വാഗതവും, കെ വി ലിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി ട്രെയിനിങ് വിദ്യാർത്ഥിനികളുടെ കലാ പരിപാടികളും, കായിക മത്സരങ്ങളും, ഓണസദ്യയും നടന്നു.

No comments