Breaking News

അധ്യാപകദിനം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവഭാരത് പി.യു.ഗോവിന്ദൻ മാസ്റ്ററെ ആദരിച്ചു

അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവഭാരത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രദേശത്തെ മുതിർന്ന അധ്യാപകൻ പി.യു. ഗോവിന്ദൻ മാസ്റ്ററെ ആദരിച്ചു. പ്രസിഡന്റ് കെ.രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ക്ലബ് മുൻ പ്രസിഡന്റ് കെ.സുധാകരൻ നായർ, ക്ലബ് സെക്രട്ടറി കെ.പ്രകാശൻ, ക്ലബ് സെക്രട്ടറി വേണുഗോപാലൻ നായർ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

No comments