Breaking News

നീലേശ്വരം പൊതുജനവായനശാല വനിതാവിങ് ഓണാഘോഷം നടത്തി

നീലേശ്വരം പൊതുജനവായനശാല ഗ്രന്ഥാലയം വനിതാവിങ് ഓണം ആഘോഷിച്ചു. 
നീലേശ്വരം രാജാസ് എച്ച്എസ്എസ് റിട്ട അധ്യാപിക സി.രമ ടീച്ചർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ് കെ.എം.അനിത അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് കെ.ആനന്ദവല്ലി ടീച്ചർ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ, വായനശാല സെക്രട്ടറി ടി.വേണുഗോപാലൻ നായർ, ശ്യാമള ടീച്ചർ, പങ്കജാക്ഷി അമ്മ എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് വായനശാല വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ സമ്മാനങ്ങൾ നൽകി.

No comments