Breaking News

ഉത്രാടത്തിരക്കിൽ സൈബർ, ട്രാഫിക് ബോധവൽക്കരണവുമായി മാവേലിയും കാലനും

ഉത്രാടത്തിരക്കിലേക്ക് സൈബർ, ട്രാഫിക് ബോധവൽക്കരണവുമായി എത്തിയത് മാവേലിയും കൂടെ കാലനും...!
ഹൊസ്ദുർഗ് ജനമൈത്രി പോലീസ്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് വേറിട്ട ബോധവൽക്കരണ പരിപാടി നടന്നത്. കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി , സി കെ സുനിൽകുമാർ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് ജയേഷ് കെ ജനാർദനൻ അധ്യക്ഷത വഹിച്ചു.
റോട്ടറി പബ്ലിക് ഇമേജ് ഡയറക്ടർ എം വിനോദ്, ക്ലബ് അഡ്മിനിസ്‌ട്രേറ്റർ വി വി ഹരീഷ്, മെമ്പർഷിപ്പ് ഡയറക്ടർ കെ കെ സേവിച്ചൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി കെ ആസിഫ് എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാർ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസറും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും ആയ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബീറ്റാ കൺട്രോൾ റൂമിലെ ഹോംഗാർഡുകളായ പി കെ ജയൻ, കെ.പി.അരവിന്ദൻ എന്നിവരാണ് യഥാക്രമം മാവേലിയുടെയും കാലന്റെയും വേഷമണിഞ്ഞെത്തിയത്.
...................

No comments