ചെണ്ട് മല്ലി കൃഷിയുടെ ആദ്യ സംരംഭം വിജയിപ്പിച്ച് നീലേശ്വരം സീനിയർ ചേംബർ
കണ്ണിനും മനസ്സിനും കുളിർമയേകി
ചെണ്ട് മല്ലി കൃഷിയിൽ നൂറു മേനി കൊയ്ത് നീലേശ്വരം സീനിയർ ചേംബർ. ഈ വർഷത്തെ പരിസ്ഥിതി വരാഘോഷത്തിന്റെ ഭാഗമായുള്ള ഭൗമ സുരക്ഷ പദ്ധതിയിൽ ശുചീകരണ പ്രവർത്തനം നടത്തി കൃഷിയിറക്കിയ പാലക്കാട്ട് ശ്രീ കുറുoബ ഭഗവതി ക്ഷേത്ര (ചീർമ്മക്കാവ്) പരിസരത്താണ് ചെണ്ടു മല്ലി കൃഷിയുടെ കന്നി വിളവെടുപ്പ് നടത്തിയത്. ചടങ്ങിൽ പ്രസിഡണ്ട് കെ ഗിരീഷ് കുമാർ അധ്യക്ഷനായി. മുഖ്യാതിഥിയായ പ്രശസ്ത മജിഷ്യൻ സുധീർ മാടക്കത്ത് ചെണ്ട് മല്ലിയുടെ
വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ വിളവെടുപ്പിൽ നിന്നും ലഭിച്ച പൂക്കൾ സീനിയർ ചേംബർ ഭാരവാഹികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക് കൈമാറി. മുൻ പ്രസിഡണ്ടും ദേശീയ സമിതി അംഗവുമായ എം നാരായണൻ നായർ, സെക്രട്ടറി പി കെ ദീപേഷ്, ട്രഷറർ ഡോ. പി രതീഷ്, ജോ. സെക്രട്ടറി ഡോ. വി വി പ്രദീപ് കുമാർ, സി ഈപ്പൻ, സി പ്രഭാകരൻ, അനിൽ വാഴുന്നോറൊടി, വനിതാ വിഭാഗം അധ്യക്ഷ ഡോ സുലേഖ രാമകൃഷ്ണൻ,ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി രാജീവൻ, സെക്രട്ടറി കെ നാരായണൻ, എന്നിവർ സംസാരിച്ചു.
No comments