Breaking News

മലബാർ മേഖലാ മുത്തപ്പൻ സേവാ സമിതി വാർഷിക സമ്മേളനം നാളെ

മലബാർ മേഖലാ മുത്തപ്പൻ സേവാ സമിതി വാർഷിക സമ്മേളനം സെപ്റ്റമ്പർ 21 ന് ഞായറാഴ്ച രാവിലെ10 മണിക്ക് നീലേശ്വരം, കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടക്കും.കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഗംഗൻ മടയൻ ഭദ്രദീപം കൊളുത്തി പരിപാടി ആരംഭിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം നിർവ്വഹിക്കും. എം രാജഗോപാലൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർ പെഴ്സൺ ടിവി ശാന്ത, 60 വയസിന് മുകളിൽ പ്രായമായവരും 10 വർഷവും അതിലധികവും കാലമായി മുത്തപ്പന് കർമ്മം ചെയ്യുന്ന മടയൻ മാരെയും, കലശക്കാരെയും ആദരിക്കും. മാധവൻ മാസ്റ്റർ, പയ്യാവൂർ മുഖ്യ പ്രഭാഷണം നടത്തും.
വി ഗൗരി (നഗരസഭാ മി വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ),കെ വി ശശികുമാർ (നഗരസഭാ അംഗം), ബാബു മൂത്തല (പ്രസിഡൻ്റ് കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുര), ജോതിഷ രത്നം വി സോമൻ പണിക്കർ, കെ വി സുരേഷ് കുമാർ (വൈസ് പ്രസിഡൻ്റ, കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുര), ബാലൻ കരിപ്പിരി (മലബാർ മേഖലാ മുത്തപ്പൻ സേവാ സമിതി, മുൻ സെക്രട്ടറി), രാജൻ പെരിയ (ക്ഷേത്ര സംരക്ഷണ സമിതി), വിനോദ് തുരുത്തി (തീയ്യ ക്ഷേമ സഭ), പ്രവീൺ ആൾ മടയൻ(മലബാർ മേഖലാ മുത്തപ്പൻ സേവാ സമിതി,മുൻ പ്രസിഡണ്ട്),എന്നിവർ ആശംസകൾ അർപ്പിക്കും.
രാവിലെ 10 മണിക്ക് പൈങ്കുറ്റിയും ഉച്ചക്ക് 2 മണിക്ക് ക്ഷേത്ര കലാലയം,പുന്നശ്ശേരി, കോഴിക്കോട് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും ഉണ്ടായിരിക്കും.
കരുണാകരൻ ആൾ മടയൻ, കൊരങ്ങാട്, ഭാസ്കരൻ ആൾ മടയൻ, പറക്കോട്, കൃഷ്ണൻ ആൾ മടയൻ,പൂക്കൽ, രാജൻ ആൾ മടയൻ, അറുകര, പി വി കുമാരൻ കുട്ടമത്ത്, ബാലൻ കെ കുട്ടമത്ത്, ചെറുവത്തൂർ, ദാമോദരൻ ആൾ മടയൻ, കൊട്രച്ചാൽ,ടി പി കൃഷ്ണൻ ആൾ മടയൻ,കുണിയൻ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്നത്.

No comments