Breaking News

നീലേശ്വരം ജവഹർ ഹൗസിങ് കോളനി - പള്ളിക്കൈവയൽ റസിഡന്റ്സ് അസോസിയഷേൻ ഓണാഘോഷം നാളെ

നീലേശ്വരം ജവഹർ ഹൗസിങ് കോളനി പള്ളിക്കൈവയൽ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും പുതിയ കുടുംബങ്ങൾക്കുള്ള അംഗത്വ വിതരണവും നാളെ നടക്കും.
വൈകിട്ട് നാല് മണി മുതൽ നീലേശ്വരം നാഗച്ചേരി റോഡിലെ റിവർവ്യൂ ഹാളിലാണ് പരിപാടികൾ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പി.കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി.ഭാർഗവി, പി.ബിന്ദു, നാഗച്ചേരി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു മാസ്റ്റർ, എക്‌സിക്യൂട്ടീവ് അംഗം കെ.വി.ജോസഫ് എന്നിവർ സംസാരിക്കും. ആഘോഷ കമ്മിറ്റി കൺവീനർ പി.വേണുഗോപാലൻ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി പി.പി.സനൽകുമാർ നന്ദിയും പറയും. തുടർന്് അസോസിയേഷൻ കുടുംബാംഗങ്ങൾ, കുട്ടികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ. രാവിലെ 10. 30 മുതൽ അസോസിയേഷൻ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള കായിക മത്സരങ്ങൾ.

No comments