Breaking News

യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി വി.പി.നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് നടത്തി

രക്ത സാക്ഷി നിലേശ്വരം പള്ളിക്കരയിലെ വി പി നാരായണന്റെ സ്മരണയ്ക്ക് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി മൂന്നാമത് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.കടിഞ്ഞിമൂല ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഷോണി കെ തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു.ലോക പഞ്ചഗുസ്തി മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ജോഷ്യ മുണ്ടേമ്മാട് മുഖ്യാതിഥിയായി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ സി കെ രോഹിത്, യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡന്റുമാരായ ജോബിൻ ബാബു, ഷിബിൻ ഉപ്പിലിക്കൈ,ശരത് കടിഞ്ഞിമൂല,സായി കിരൺ,നവനീത് ചന്ദ്രൻ, രതീഷ് പള്ളിക്കര, ടി വി ആർ സൂരജ്, കെ വി സുരേഷ് കുമാർ, ഗംഗധരൻ, കൃഷ്ണൻ, വിജേഷ് പള്ളിക്കര, സി ജെ സഞ്ജയ്‌,ആദർശ് പുറത്തേക്കൈ, അനുരാജ്,വിഷ്ണു, നിഖിൽ ദാസ് എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള സമ്മാനദാനം കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ നിർവഹിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സ്വരാഗ്, ഉണ്ണി എന്നിവർക്ക് ഒന്നാം സ്ഥാനവും വിനായക്, അഭിരാം എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

No comments