Breaking News

നീലേശ്വരം രാജാസ് സ്കൂൾ 1998-99 എസ്എസ്എൽസി ബാച്ച് നൊസ്റ്റാൾജിയ -99 വാർഷിക ജനറൽബോഡി യോഗം നടത്തി

നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി രാജാറോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും ആവശ്യത്തിന് ഹോംഗാർഡ്മാരെ നിയമിക്കണമെന്നും ആവശ്യം.
രാജാസ് എച്ച്എസ്എസ് 1998-99 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ നൊസ്റ്റാൾജിയ -99 വാർഷിക ജനറൽബോഡി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. വി.ജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ജയദേവൻ, ഡി.വി. ദിവ്യ, രഞ്ജിത്ത്, വി.ദിവ്യ, നിധീഷ്, റെനീഷ് എന്നിവർ സംസാരിച്ചു. കെ.വി. അഭിലാഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.ദിവ്യ (പ്രസിഡന്റ്), കെ.വി. അഭിലാഷ് (സെക്രട്ടറി), കെ. ജയദേവൻ (ട്രഷറർ).

No comments