തപസ്യ കലാസാഹിത്യവേദി ജില്ലാ പഠനശിബിരം നടത്തി..
തപസ്യ കലാസാഹിത്യവേദി ജില്ലാ പഠനശിബിരം നടത്തി.
മാവുങ്കാൽ പ്രഗതി വിദ്യാകേന്ദ്രത്തിൽ നടന്ന ശിബിരം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫസർ പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനിധി.കെ.ഭട്ടിനെ പ്രൊഫ. ഹരിദാസ് പൊന്നാടയണിയിച്ച് അനുമോദിച്ചു. തപസ്യ ജില്ലാ അധ്യക്ഷൻ കെ.ബാലചന്ദ്രൻ പെരിയ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ദിനേശൻ സ്വാഗതവും ജോയിന്റ് ജനറൽ സെക്രട്ടറി എം.വി.അശോകൻ പുല്ലൂർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സഭയിൽ ജില്ലാ ഉപാധ്യക്ഷൻ എ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ സംഘടനാ ചർച്ച നയിച്ചു. നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ.കുഞ്ഞിക്കൃഷ്ണ പിഷാരടി സ്വാഗതവും ജില്ലാ സെക്രട്ടറി വി.ജി.ശ്രീകുമാർ നന്ദിയും പറഞ്ഞു. സമാപന യോഗത്തിൽ ജില്ലാ അധ്യക്ഷൻ കെ.ബാലചന്ദ്രൻ പെരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ എം.ശ്രീഹർഷൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ഇ.വി.ഹരി എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം കെ.പവിത്രൻ സ്വാഗതവും ജില്ലാ സമിതി അംഗം ജയകുമാർ നെല്ലിത്തറ നന്ദിയും പറഞ്ഞു.
No comments