നീലേശ്വരം മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
നീലേശ്വരം മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ്, പുതുതായി തുടങ്ങിയ ബയോ കെമിസ്ട്രി അനലൈസർ ലാബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.രതീഷ് അധ്യക്ഷത വഹിച്ചു. ഒ. കുഞ്ഞിക്കൃഷ്ണൻ, ഡോ. ശ്രുതി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. 2023 - 24 സാമ്പത്തിക വർഷത്തെ ഹെൽത്ത് ഗ്രാന്റ് പ്രകാരം 7 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ലാബിൽ പ്രമേഹം, വൃക്ക, കരൾ, കൊളസ്ട്രോൾ, ഇൻഫക്ഷൻ ടെസ്റ്റുകൾ എന്നിവ ലഭ്യമാകും.
No comments