പുസ്തകപ്പൂക്കളമൊരുക്കി നീലേശ്വരത്ത് ലൈബ്രേറിയൻമാരുടെ ഓണാഘോഷം.
പുസ്തകപ്പൂക്കളമൊരുക്കിയും ഓണക്കളികൾ കളിച്ചും ഓണപ്പാട്ടുകൾ പാടിയും ഓണസദ്യയുണ്ടും ലൈബ്രേറിയൻമാരുടെ ഓണാഘോഷം.നീലേശ്വരം നഗരസഭ പരിധിയിലെ ലൈബ്രേറിയൻമാരാണ് ഓണാഘോഷം കെങ്കേമമാക്കിയത്. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുനിത പാലായി അധ്യക്ഷയായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന, ലൈബ്രേറിയൻസ് യൂനിയൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ സുനിത, നീലേശ്വരം മേഖല സമിതി കൺവീനർ നിഷാ രാജീവൻ, കെ രമേഷ് കുമാർ എന്നിവർ സംസാരിച്ചു.
No comments