അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതിമാരെ ആദരിച്ച് നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ്
അധ്യാപക ദിനത്തിൽ നീലേശ്വരത്തെ അധ്യാപക ദമ്പതിമാരായ സുരേഷ് പി ഇ,ശ്രുതി പി കെ എന്നിവരെ നിലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എ.സോമരാജൻ നായർ പൊന്നാടയണിയിച്ചു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എം മൂസ, ഗോപിനാഥൻ മുതിരക്കാൽ, ശശിധരൻ പാണ്ടിക്കോട്,എ നാരായണൻ നായർ,ടി സുകുമാരൻ, ശശിധരൻ നായർ കടാങ്കോട് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സതീശൻ ചെരക്കര അധ്യാപക ദിന സന്ദേശം നൽകി. പത്മനാഭൻ മാങ്കുളം സ്വാഗതവും ഗംഗാധരൻ ടി കെ നന്ദിയും പറഞ്ഞു.
No comments