ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം *സഹ* പ്രകാശനം ചെയ്തു.
ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം *സഹ* പ്രകാശനം ചെയ്തു. നീലേശ്വരം വട്ടപ്പൊയിൽ നടന ശങ്കരത്തിൽ നടന്ന പരിപാടി അക്ഷര സംഗമം ജനൽ സെക്രട്ടറി ടോംസൺ ടോം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
ഉദയൻ കലയപാടി അധ്യക്ഷത വഹിച്ചു. പ്രശസ്ത നടൻ ബാബു പട്ടേന മുഖ്യാതിഥിയായിരുന്നു. രാജേന്ദ്രകുമാർ കോറോത്ത്, ദാമോദരൻ മോനാച്ച എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജയ് നീലേശ്വരം സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു. യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ശക്തമായ സന്ദേശമാണ് *സഹ*. സംവിധാനം ജയ് നീലേശ്വരം. രചന നിജിന ജയൻ. പ്രൊഡക്ഷൻ കൺട്രോളർ ബാബു മേക്കാട്ട്. മനേഷ് ശിവ ഛായഗ്രഹണവും നിർവ്വഹിച്ചു.
No comments