Breaking News

അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു.

അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നീലേശ്വരത്തെ ജനകീയ ഡോക്ടർ കെ സി കെ രാജാ യോഗം ഉദ്ഘാടനം ചെയ്തു. നെഹ്റു ആർട്സ് സയൻസ് കോളേജ് എച്ച്ഒ ഡി ആയി വിരമിച്ച യു ശശി മേനോൻ ,ദേശീയ അധ്യാപിക അവാർഡ് ജേതാവ് ഉഷ എസ് മേനോൻ ,സി സുകുമാരൻ മാസ്റ്റർ, വിജയലക്ഷ്മി പി വി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ലയൺ പൈനി വേണുഗോപാലൻ നായർ അധ്യാപകരെ പരിചയപ്പെടുത്തി. ലയൺ പി.സി സുരേന്ദ്രൻ നായർ, അഡ്വ: അബ്ദുൽ കരീം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ലയൺ കുമാരൻ ഏ.വി സ്വാഗതവും ട്രഷറർ ലയൺ അഡ്വ:പി.ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു

No comments