ജെസിഐ നിലേശ്വരം ഓണാഘോഷം സംഘടിപ്പിച്ചു.
ജെസിഐ നിലേശ്വരം ഓണാഘോഷം സംഘടിപ്പിച്ചു. ജെസി ഐ ഇന്ത്യ മേഖല പത്തൊൻപത്തിൻ്റെ അധ്യക്ഷൻ ജെസിൽ ജയൻ ഉൽഘാടനം ചെയ്തു. സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടിയുടെ ഭാഗമായി ചടങ്ങിൽ മധുരങ്കൈയിലെ കർഷകൻ ദാമോദരനെ ആദരിച്ചു. ജെസിഐ നിലേശ്വരം പ്രസിഡൻ്റ് സംഗീത അഭയ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേഖല വനിത വിഭാഗം ഡയറക്ടർ ഡോ. മേഘ പോത്തൻ ആശംസകൾ അർപിച്ചു സംസാരിച്ചു. മുൻ പ്രസിഡൻ്റ് ഹരിശങ്കർ, അംഗങ്ങളായ രാജേഷ്,സജിനി സജീവ്,ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
No comments