Breaking News

സെപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന നിലേശ്വരം ജെസിഐ വാരാഘോഷം പ്രിസം 110ന് തുടക്കമായി.

സെപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന നിലേശ്വരം ജെസിഐ   
വാരാഘോഷം പ്രിസം 110ന് തുടക്കമായി. നീലേശ്വരം ജെസിഐ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വാരാഘോഷത്തിന് തുടക്കം കുറിച്ച് പ്രസിഡൻ്റ് സംഗീത അഭയൻ പതാക ഉയർത്തി. വാരാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈ ഐ ആം പ്രൗഡ് ടു ബി ജേസി ക്യാമ്പയിൻ, ട്രെയിനിങ് ദിനത്തിന്റെ ഭാഗമായി ഹരിശങ്കർ നയിക്കുന്ന ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ട്രെയിനിംഗ്, റോമിയോ ബ്യൂട്ടി പാർലറുമായി ചേർന്ന് മേക്ക് ഓവർ വർക്ക്ഷോപ്പ് പ്രൗഡ് ടു ബി ജേസി പൊതു സെഷൻ എന്നിവ സംഘടിപ്പിക്കും. ഇതിന് പുറമെ സ്പോർട്‌സ് ആൻ്റ് വെൽനെസ് എന്നിവയ്ക്ക് പ്രാധാന്യം നൽകി സുംബ സെഷനും പൊതുജനങ്ങൾക്ക് കാരംസ് മത്സരവും നടക്കും. കൂടാതെ ഫിറ്റ് ജേസിസ് ചാലഞ്ച് ക്യാംപെയ്ൻ സംരംഭകരുടെ ഉന്നമനം ലക്ഷ്യമാക്കി 12 ന് വെള്ളിയാഴ്ച്‌ച രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ അഞ്ചോളം ബിസിനസ് ട്രെയിനിങ്ങുകളുമായി കാഞ്ഞങ്ങാട്ടെ രാജ് റെസിഡൻസിയിൽ മെഗാ ബിസിനസ് മീറ്റ് - "ബിസ്കോൺ" എന്നിവയും സംഘടിപ്പിക്കും. വിജയിച്ച സംരംഭകരുടെ സംവാദം, വ്യവസായ കേരളം, ഭക്ഷ്യമേഖലയിലെ ബിസിനസ് അവസരങ്ങൾ, എക്സ്പോർട്ടിങ് മേഖലയിലെ സാദ്ധ്യതകൾ, ബിസിനസ്സിൽ സാമ്പത്തിക അച്ചടക്കം ഇവയെല്ലാം ഉൾപ്പെടുന്ന ക്ലാസ്സുകളായിരിക്കും ബിസിനസ് മീറ്റിൽ ഉണ്ടാകുക. മനുഷ്യ ധർമങ്ങളിലൂന്നി ജെസിഐ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യവുമായി ബോധവൽക്കരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും പൊതുജനങ്ങൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും നടത്തും. 
സെപ്റ്റംബർ 15 ന് സാംസ്‌കാരിക സായാഹ്നം, ജെസിഐ കുടുംബ സംഗമം കമൽ പത്ര പുരസ്‌കാര വിതരണം, മുൻ നേതാക്കൾക്ക് ആദരവ് നൽകൽ എന്നിവയോടെ ജെസിഐ വാരാഘോഷത്തിനു സമാപനമാകും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സംഗീത അഭയ്, സെക്രട്ടറി സജിനി സജീവ്, വാരാഘോഷം ഡയറക്‌ടർ പി പി രാജേഷ്, ഡോ. നീന ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

No comments