Breaking News

ഖത്തറിലെ ആക്രമണം: ഇസ്രയേലിനെ ലോകഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് ഡി വൈ എഫ് ഐ; പ്രതിഷേധ പ്രകടനം

പലസ്തീൻ ജനതയ്ക്ക് നേരെ ഗസയിൽ വംശഹത്യ തുടരുന്ന ഇസ്രയേൽ അതിന്റെ ഭീകരമുഖ മാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണമെന്നും ഇസ്രയേലിനെ ലോകഭീകര രാജ്യമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി നീലേശ്വരത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധ പ്രകടനം.
പലസ്തീൻ, ലബനോൻ, സിറിയ, യമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ കാലയളവിൽ ഇസ്രയേൽ ആക്രമിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾക്കെതിരെയാണ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രകടനം നടത്തിയത്. തുടർന്ന് പൊതുയോഗവും ചേർന്നു. കോൺവന്റ് ജംഗ്ഷനിൽ നിന്നാണ് പ്രകടനം തുടങ്ങിയത്. ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷത വഹിച്ചു. കെ സനു മോഹൻ, അമൃത സുരേഷ്, സിനീഷ് കുമാർ, കെ സഞ്ജയ്, സബിൻ സത്യൻ, ടി കെ അനീഷ്, കെ ജഗദീശൻ, കെ എം നിജേഷ്, വി വി ശരണ്യ, എം ശരണ്യ, കെ വി രഞ്ജിത്ത്, കെ കൃപേഷ്, കെ വി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.
.................

No comments