ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് തല വായനമത്സരങ്ങൾ സപ്തംബർ 13 ന് ീലേശ്വരം രാജാസിൽ
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള താലൂക്ക് തല വായനമത്സരങ്ങൾ സപ്തംബർ 13 ന് ശനിയാഴ്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. ഹൈസ്കൂൾ വിഭാഗം, മുതിർന്നവർ ഒന്നാം വിഭാഗം മുതിർന്നവർ രണ്ടാം വിഭാഗം മത്സരങ്ങൾ രാവിലെയാണ് നടക്കുക. ഇവർക്കുള്ള രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് നടക്കും.9.30നാണ് ഉദ്ഘാടനം. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരും മുതിർന്നവർ 1, 2 വിഭാഗങ്ങളുടെ മത്സരത്തിൽ ഗ്രന്ഥശാലയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ആളും മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. മത്സര വിജയികളുടെ ലിസ്റ്റ് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിച്ചവർക്ക് മാത്രമെ മത്സരിക്കാവൂ.100 മാർക്കിൻ്റെ ചോദ്യത്തിൽ 20 മാർക്ക് ക്വിസ് മത്സരത്തിനും 80 മാർക്ക് തുടർന്ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കുമായിരിക്കും. ക്വിസ് മത്സരം പത്രവാർത്ത , പൊതുവിജ്ഞാനം എന്നിവയെയും എഴുത്തുപരീക്ഷ നേരത്തെ നിശ്ചയിക്കപ്പെട്ട മുഴുവൻ പുസ്തകങ്ങളെയും ആസ്പദമാക്കിയിരിക്കും. ഒന്നോ രണ്ടോ വാക്കിൽ എഴുതാവുന്ന ഉത്തരങ്ങൾ വരുന്ന ചോദ്യങ്ങൾ, പാരഗ്രാഫ്, ഉപന്യാസം എന്നിങ്ങനെയാകും ചോദ്യമാതൃക.
10 മണി മുതൽ 11 മണി വരെ ക്വിസ് മത്സരവും തുടർന്ന് എഴുത്തുപരീക്ഷയും നടക്കും.
യു പി വിഭാഗം, വനിത വിഭാഗം വായന മത്സരത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. 2 മണിക്ക് പരീക്ഷ തുടങ്ങും. 4 മണി വരെയുള്ള മത്സരത്തിൽ 50 മാർക്കിനുള്ള എഴുത്ത് പരീക്ഷയായിരിക്കും. ഗ്രന്ഥശാലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ആളാണ് താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കേണ്ടത്.
ഹാൾ ടിക്കറ്റുകൾ അന്നേ ദിവസം (സപ്തംബർ 13 ) പരീക്ഷാകേന്ദ്രത്തിൽ വെച്ച് ലഭിക്കും.
No comments