Breaking News

ചെണ്ടുമല്ലി കൃഷി വിളവെടുത്തു

കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി& ആർട്ട്സ് ക്ലബ്ബ് വനിതാവേദി പ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമായി വായനശാല പരിസരത്ത് വിളവിറക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. വനിത വേദി പ്രസിഡണ്ട് ജോമോൾ സുമേഷിന്റെ അദ്ധ്യക്ഷതയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉമേശൻ വേളൂർ വിളവെടുപ്പ് ഉൽഘാടനം ചെയ്തു. നവോദയ ലൈബറി പ്രസിഡണ്ട് പി.പവിത്രൻ, വൈസ് പ്രസിഡണ്ട് രാജൻ ഏ.വി. ജോ: സെക്രട്ടറി എൻ.വി രാമചന്ദ്രൻ ,സതിപി. വി. ശ്രീമണി രമേശൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. വനിതാ വേദി സെക്രട്ടറി സുനിത ബാബു, സ്വാഗതവും ട്രഷറർ പുഷ്പലത ശശികുമാർ നന്ദിയും പറഞ്ഞു.

No comments