Breaking News

ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപത്ത് ഒക്ടോബർ 2 ന് നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സെപ്‌തംബർ 23 ന് .

കേരള സർക്കാർ ടൂറിസം വകുപ്പ്
സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 ആദ്യമായി കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപത്ത് ഒക്ടോബർ 2 ന് നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സെപ്‌തംബർ 23 ന് ഉച്ചയ്ക്ക് 2 മണിക്ക് അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം നടക്കും.
അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള മലബാറിലെ ആദ്യത്തെ വള്ളംകളി എന്ന പ്രത്യേകതയുമുള്ള ഉത്തരമലബാർ ജലോത്സവത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തിയതോടെ വള്ളംകളി നൽകുന്ന ആവേശത്തിനപ്പുറം അനന്തമായ ടൂറിസം സാധ്യത കൂടി തുറക്കപ്പെട്ടിരിക്കുകയാണ്.
1970 മുതൽ നടന്നുവരുന്ന വള്ളംകളി ആദ്യകാലത്ത് തിരുവോണനാളിലും പിന്നീട് ഗാന്ധിജയന്തി ദിവസത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ തോണിയിൽ പുരുഷന്മാർ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന വള്ളംകളിയിൽ നിന്ന് ചുരുളൻ വള്ളങ്ങളിലേക്കും 15,25 പേരുടങ്ങുന്ന ടീമുകളിലേക്കും, പുരുഷന്മാരോടൊപ്പം വനിതകളും പങ്കെടുക്കുന്ന ആവേശപൂർവ്വമായ വള്ളംകളിയുടെ പരിണാമഘട്ടത്തിലെ നിർണായകമായ ചുവടുവെപ്പാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്താനുള്ള ടൂറിസം വകുപ്പിൻ്റെയും സർക്കാറിന്റെയും തീരുമാനം.
പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഉത്തരമലബാറിലെയും വിശേഷിച്ച് കാസർഗോഡ് ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് ഗതിവേഗം പകരുന്ന തീരുമാനം കൂടിയാണ് സർക്കാർ എടുത്തിട്ടുള്ളത്.

No comments