കെ.എസ്.ഇ.ബി നീലേശ്വരം സെക്ഷനിലെ ഓവർസിയറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കെ.എസ്.ഇ.ബി നീലേശ്വരം സെക്ഷനിലെ ഓവർസിയറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാൽ വന്നലോത്ത് കുഞ്ഞിക്കണ്ണന്റെ മകൻ കെ. വിനയൻ (50) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് വീടിന് സമീപത്തുള്ള മൂസയുടെ കോഴി ഷെഡിൻ്റെ പിറക് വശത്തുള്ള കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പെരളത്തെ തറവാട് വീട്ടിൽ എത്തിച്ച് ഉച്ചക്ക് ശേഷം സംസ്‌കാരം. കാഞ്ഞങ്ങാട് സെക്ഷനിൽ ലൈൻമാനായിരുന്ന വിനയൻ പ്രമോഷൻ ലഭിച്ച് ഏഴ് മാസം മുൻപാണ് നീലേശ്വരം സെക്ഷനിൽ ഓവർസിയറായത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.
No comments