മടിക്കൈ കക്കാട്ട് ഉദയമ്മാടം ക്ഷേത്ര കലശാട്ട് ഒറ്റ നിവേദ്യവും കൂട്ട പ്രാർത്ഥനയും നടന്നു
മടിക്കൈ കക്കാട്ട് ഉദയമ്മാടം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കലശാട്ടിന്റെ തുടക്കം കുറിച്ച് ഒറ്റ നിവേദ്യവും കൂട്ട പ്രാർത്ഥനയും നടന്നു,
ക്ഷേത്രത്തിൽ വെച്ച് 2025 സെപ്റ്റംബർ 8 ന് മയ്യൽ ശ്രീ കൃഷ്ണൻ ജ്യോൽസ്യരുടെ നേതൃത്വത്തിൽ പ്രശ്നചിന്ത നടത്തി കലാശാട്ടിന് മുഹൂർത്തം കുറിച്ചു , 2026 ഫെബ്രുവരി 27 നാണ് ക്ഷേത്രത്തിൽ കലാശട്ട് ദിനം . കക്കാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രം,
കക്കാട്ട് ശ്രീ കാനത്തിൽ തറവാട് ദേവസ്ഥാനം, കക്കാട്ട് പുതിയവീട്ടിൽ ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനം , കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, സ്ഥാനികർ, ക്ഷേത്ര ഭാരവാഹികൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.ക്ഷേത്ര പൂജാരി ശ്രീ ഗണപതി പ്രസാദം വിതരണം ചെയ്തു
No comments