Breaking News

നീലേശ്വരം പാലക്കാട്ട് വിശ്വകർമ്മ സമുദായ സംഘം വിശ്വകർമ്മ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു


വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം പാലക്കാട്ട് വിശ്വകർമ്മ സമുദായ സംഘം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സമുദായ സംഘം ഓഫീസിൽ പ്രസിഡന്റ്‌ കെ സതീഷ് കുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുടുംബസംഗമവും നടത്തി. കോട്ടപ്പുറം ഫാൽക്കൻ ഹൗസ്ബോട്ടിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ പ്രസിഡണ്ട് കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ വി രാജീവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. എ വി ജിഷ്ണു സ്വാഗതവും, കെ ദിനേശ് കുമാർ നന്ദിയും പറഞ്ഞു. കെ നാരായണൻ, രമേശൻ, കെ വി ജനാർദനൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. 
കെ ഗിരീഷ് കുമാർ വിവിധ കലാമത്സരങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് കലാമത്സരങ്ങളിൽ വിജയിച്ചവർക്കും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരം വിതരണവും നടത്തി.

No comments