Breaking News

പള്ളിക്കര സെൻ്റ് ആൻസ് എ യു പി സ്കൂളിൽ ഒളിമ്പിക്സ് നടത്തി



നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ .യു .പി സ്കൂളിൽ ഒളിമ്പിക്സ് നടത്തി. രാവിലെ അസംബ്ലിയും ഫ്ലാഗ് ഹോയിസ്റ്റിങ്ങും നടത്തി.തുടർന്ന് കൊട്ടുമ്പുറം അമ്പല മൈതാനിയിൽ വെച്ച് നടന്ന മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥി സബ് ഇൻസ്പക്ടർ കെ വി രതീശൻ.സല്യൂട്ട് സ്വീകരിച്ചു .തുടർന്ന് ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് മഹേന്ദ്രൻ കാര്യങ്കോടിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ് സ്വാഗതവും മദർ പി ടി എ പ്രസിഡൻ്റ് ശ്രീജ ബാബു ആശംസയും സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ശേഷം നടന്ന കായിക മത്സരങ്ങൾക്ക് ബിജു മാഷ്,മനോജ് പള്ളിക്കര , രമേശൻ, വിജയചന്ദ്രൻ, വിനോദ് പള്ളിക്കര, സൂര്യ , ടീച്ചേഴ്സ് എന്നിവർ നേതൃത്വം നൽകി.

No comments