Breaking News

കൊന്നക്കാട് സ്വദേശിനി കെ.എസ്.രമണിയെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

കൊന്നക്കാട് സ്വദേശിനി കെ.എസ്.രമണിയെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപി ബളാൽ പഞ്ചായത്ത് പ്രസിഡന്റ്, വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ജിഎച്ച്എസ് മാലോത്ത് കസബ, ജിഎൽപിഎസ് കൊന്നക്കാട് എന്നിവിടങ്ങളിലെ മദർ പിടിഎ പ്രസിഡന്റ്, ബളാൽ പഞ്ചായത്ത് കുടുംബശ്രീ എഡിഎസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആലംബം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി, മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിലും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്.

No comments