നീലേശ്വരം നാഗച്ചേരി റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
ഓണക്കിറ്റ് വിതരണം ചെയ്തു.നീലേശ്വരം നാഗച്ചേരി റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും ആശ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭാ പാലിയേറ്റീവ് നേഴ്സ് എന്നിവർക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. പരിപാടി നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ .പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി. ആശ വർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, നഗരസഭ പാലിയേറ്റീവ് നേഴ്സ് എന്നിവരെ ആദരിച്ചു. സെക്രട്ടറി. പി. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം. രാജു മാസ്റ്റർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ . പി. ബിന്ദു, അഡ്വ. പി.ഗംഗാധരൻ, പി. രാമചന്ദ്രൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.അശോകൻ നന്ദി പറഞ്ഞു.
No comments