Breaking News

മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണം: പാദുകം വെക്കൽ ചടങ്ങ് നടത്തി

മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണക്ഷേത്രം ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ക്ഷേത്ര നിർമ്മാണത്തിനുള്ള പാദുകം വെക്കൽ ചടങ്ങ് പൂജനീയ സ്വാമി വിവിക്താനന്ദ സരസ്വതി ( റീജണൽ ഹെഡ് ചിന്മയ മിഷൻ കേരള) ആലമ്പാടി തന്ത്രി ബ്രഹ്മശ്രീ. മാധവ പട്ടേരി , ക്ഷേത്ര പുനരുദ്ധാരണ സമിതി ചെയർമാൻ ബ്രഹ്മശ്രീ. പത്മനാഭ പട്ടേരി , ക്ഷേത്ര സ്ഥാനികർ ആചാരക്കാർ, വിവിധ ക്ഷേത്രങ്ങളിൽ നിന്നും എത്തിച്ചേർന്ന ആചാരക്കാർ ക്ഷേത്ര ഭാരവാഹികൾ തുടങ്ങി ഭക്തജനങ്ങളുടെ നിറ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 
തുടർന്ന് ക്ഷേത്ര സന്നിധിയിൽ പൂജനീയ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ അനുഗ്രഹപ്രഭാഷണവും നടത്തി. 
ചടങ്ങിൽ പുനരുദ്ധാരണ സമിതി ചെയർമാൻ ബ്രഹ്മശ്രീ. പത്മനാഭ പട്ടേരി അധ്യക്ഷത വഹിച്ചു. പുനരുദ്ധാരണ സമിതി ജനറൽ കൺവീനർ മധു എം സ്വാഗതം പറഞ്ഞു. ക്ഷേത്രം സെക്രട്ടറി എരോൽ കൃഷ്ണൻ നന്ദിയും പറഞ്ഞു. ആശംസകൾ അറിയിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. മാധവ പട്ടേരി, ക്ഷേത്രം പ്രസിഡണ്ട് കൃഷ്ണൻ ചുണ്ടയിൽ, ക്ഷേത്ര കോയ്മ എന്നിവർ സംസാരിച്ചു.

No comments