Breaking News

കാഞ്ഞങ്ങാട് മുത്തപ്പനാർക്കാവിന്സമീപം ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.

കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർക്കാവിന്
സമീപം ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറി പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. ഡ്രൈവറും ക്ലീനറും വലിയ പരിക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ നീലേശ്വരം കരുവാച്ചേരിയിലും ലോറി മറിഞ്ഞു അപകടമുണ്ടായി.

No comments