ഒഴിഞ്ഞവളപ്പ് കർഷക വിദ്യാപീഠത്തിൽ ഫാം സ്കൂൾ ആരംഭിച്ചു.
ഒഴിഞ്ഞവളപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, കർഷകരുടെ സർവ്വകലാശാലയായ, കർഷക വിദ്യാപീഠത്തിൽ , കാഞ്ഞങ്ങാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ, 2025-26വർഷത്തെ ആത്മ (ATMA)പദ്ധതിയുടെ ഭാഗമായുള്ള ഫാം സ്കൂൾ ആരംഭിച്ചു.
നെൽകൃഷിയെ കുറിച്ചുള്ള രണ്ടു വിഭാഗങ്ങളിലായി നടന്ന, പ്രായോഗിക പരിശീലന ക്ലാസ്, കർഷക വിദ്യാപീഠം അസോസിയേറ്റ് ഡയറക്ടറും, പ്രശസ്ത നെൽ കർഷകനുമായ രവീന്ദ്രൻ കൊടക്കാട്, റിട്ടയർഡ് കൃഷി ഓഫീസർ പവിത്രൻ പി വി എന്നിവർ നയിച്ചു.
ക്ലാസ്സിൽ കാഞ്ഞങ്ങാട് കൃഷിഭവൻ പരിധിയിലെ പാടശേഖരത്തിലെ തെരഞ്ഞെടുത്ത 25 നെൽ കർഷകർ പങ്കെടുത്തു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള ഫാം സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കർഷക വിദ്യാപീഠം ഡയറക്ടർ അബ്ദുള്ള എടക്കാവ് പരിപാടി വിശദീകരിച്ചു.
No comments