Breaking News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിത വിംഗ് നീലേശ്വരം യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിത വിംഗ് നീലേശ്വരം യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ഓണാഘോഷ പരിപാടി വനിത വിംഗ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് ജയലക്ഷ്മി സുനിലിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡണ്ട് .കെ. വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനിത വിംഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ മുഖ്യാതിഥിയായി കെ വി വി ഇ എസ് ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ . നിലേശ്വരം മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് സി.പി.ശ്രീധരൻ , യൂത്ത് വിംഗ് ട്രഷറർ സക്കീർ , എന്നിവർ സംസാരിച്ചു. വനിത വിംഗ് ജനറൽ സെക്രട്ടറി ശുഭപ്രകാശ് സ്വാഗതവും വനിത വിംഗ് യൂണിറ്റ് ട്രഷറർ ബിന്ദു കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വനിത വിംഗ് പ്രവർത്തകർക്കായി വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

No comments