ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡോട്ട് പെൻഷനേഴ്‌സ് അസോസിയേഷൻ- എഐബിഡിപിഎ പ്രതിമാസ ജനറൽബോഡി യോഗം നീലേശ്വരം ടെലഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ചേർന്നു.
സർക്കിൾ വൈസ് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രവീന്ദ്രൻ പ്രവർത്തനറിപ്പോർട്ടും എം.ബാലകൃഷ്ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി കെ.രാജൻ, കെ.വി.ബാലകൃഷ്ണൻ, കൃഷ്ണൻ നായർ ബളാൽ എന്നിവർ സംസാരിച്ചു.
No comments