Breaking News

ത്രിവേണി തീരം പബിക് ചാരിറ്റബിൾ ട്രസ്റ്റ് പത്താം വാർഷിക സമ്മേളനം സപ്തമ്പർ 9ന് നീലേശ്വരത്ത്

ത്രിവേണി തീരം പബിക് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ഇന്ത്യ, കാസർകോട് ജില്ലയിലെ പട്ടികജാതി, പട്ടിക വർഗ്ഗ, ദരിദ്ര പിന്നോക്ക സമുദായ യൂണിറ്റ്, ചെറുകിട വ്യവസായ സംരംഭം ട്രസ്റ്റ് മെമ്പർമാരുടെ പത്താം വാർഷിക സമ്മേളനം സപ്തമ്പർ 9ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ നീലേശ്വരം ഹൈവേ ജംഗ്ഷനിലെ മാർക്കറ്റ് സ്ക്വയർ ബിൽഡിങ്ങ് ഹാളിൽ വെച്ചു നടക്കും. രാവിലെ 8 മണി മുതൽ 9 മണി വരെ രജിസ്ട്രേഷൻ, പ്രഭാത ഭക്ഷണം. രാവിലെ 9 മണിക്ക് ട്രസ്റ്റ് രക്ഷാധികാരി പി രത്നാകരൻ (റിട്ട.എ എസ് ഐ ഓഫ് പോലീസ്)പതാക ഉയർത്തുന്നതോടെ പരിപാടി ആരംഭിക്കും. തുടർന്ന് കരുണൻ സി കെ (ട്രസ്റ്റ് ചെയർമാൻ) അദ്ധ്യക്ഷത വഹിക്കുകയും അതിഥികളെ ആദരിക്കലും ട്രസ്റ്റ് റിപ്പോർട്ട് വായനയും നിർവ്വഹിക്കും. ട്രസ്റ്റ് ഡയരക്ടർ ബോർഡ് അംഗം കെ പ്രവീൺ മാസ്റ്റർ തൈക്കടപ്പുറം ആമുഖ പ്രഭാഷണം നടത്തും.കെ സി സി പി എൽ,കരിന്തളം മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉൽഘാടനം നിർവ്വഹിക്കും. എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്റഫ് എം എൽ എ, ബങ്കളം കുഞ്ഞികൃഷ്ണൻ (സി പി ഐ നേതാവ്, അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി), പി കെ ഫൈസൽ (കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്), അശ്വനി എം എൽ ( ബിജെപി ജില്ലാ പ്രസിഡൻ്റ്), അഡ്വ. ബഷീർ ആലടി കാസർകോട്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സജിത് കുമാർ കെ (ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം), മുരളി (തഹസിൽദാർ,വെള്ളരിക്കുണ്ട്), വി സുരേഷ് ബാബു (തഹസിൽദാർ ഹോസ്ദുർഗ്), തുളസി രാജ് പി വി (ഡെപ്യൂട്ടി തഹസിൽദാർ,ഹോസ്ദുർഗ്), രവീന്ദ്രൻ കണ്ണങ്കൈ (ചെയർമാൻ എം പവർ , കാസർകോട്), ബാബു സി എൻ (സംസ്ഥാന പ്രസിഡൻ്, ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ് സി, എസ് ടി ഓർഗനൈസേഷൻസ്), സി കെ സുനിൽകുമാർ( ഡിവൈഎസ്പി, കാഞ്ഞങ്ങാട്), എം കുമാരൻ, പ്രസിഡൻ്റ്(പള്ളിക്കര ഗ്രാമ പഞ്ചായത്ത്),എറുവാട്ട് മോഹനൻ (പ്രസിഡൻ്റ് നീലേശ്വരം മണ്ഡലം കോൺഗ്രസ്), സാഗർ ചാത്തമത്ത്, പ്രസിഡൻ്റ് ബിജെപി നീലേശ്വരം മണ്ഡലം), സുധീഷ് കുമാർ വി കെ(അസി.ജില്ലാ വ്യവസായ വികസന ഓഫീസർ, ഹോസ്ദുർഗ്), എന്നിവർ സംബന്ധിക്കും. കെ വി കൃഷ്ണൻ പെരിയാട്ടടുക്കം(ട്രസ്റ്റ് ജനറൽ സെക്രട്ടറി)സ്വാഗതവും അനുശ്രീ(ട്രസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ്, തൃക്കരിപ്പൂർ), കാർത്യായനി ദിലീപ്(ട്രസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ്,ചോയ്യങ്കോട്), പ്രമോദ് (ട്രസ്റ്റ് യൂണിറ്റ്' ട്രഷറർ,പെരിയാട്ടടുക്കം)എന്നിവർ നന്ദിയും പറയും.ശേഷം ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയും തുടർന്ന് ശ്രീരാഗം ഓർക്കസ്ട്ര കാസർകോട് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

No comments