Breaking News

കോളംകുളം പുലയനടുക്കം ശ്രീസുബ്രഹ്‌മണ്യൻ കോവിലിലെ മവരാത്രി മഹോത്സവം സെപ്റ്റംബർ 30 മുതൽ

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളം പുലയനടുക്കം ശ്രീസുബ്രഹ്‌മണ്യൻ കോവിലിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ നടക്കും.
ദുർഗാഷ്ടമി ദിനമായ 30 ന് വൈകിട്ട് അഞ്ച് മണിക്ക് നടതുറക്കൽ, 6.30 ന് ദീപാരാധന, 7 ന് പൂജവെപ്പ്, എട്ട് മണിക്ക് ഭജന, മഹാനവമി നാളായ ഒക്ടോബർ ഒന്നിന് രാവിലെ 5.30 ന് നടതുറക്കൽ, ആറ് മണിക്ക് അഷ്ടനാളികേര ഗണപതിഹോമം, 7 മണിക്ക് ഗ്രന്ഥപൂജ, ആയുധപൂജ, മഹാനവമിപൂ, എട്ട് മണിക്ക് വാഹനപൂജ, 11 മണിക്ക് നടഅടക്കൽ, വൈകിട്ട് 5. 30 ന് നടതുറക്കൽ, 6. 30 ന് ദീപാരാധന, 7 മണിക്ക് വാഹനപൂജ, എട്ട് മണിക്ക് ഭജന, 9 മണിക്ക് അന്നപ്രസാദം, 9.30 ന് നട അടക്കൽ. വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ നടതുറക്കൽ, 7 മണിക്ക് വിദ്യാരംഭം, എട്ട് മണിക്ക് വിജയദശമി പൂജ, ഒൻപത് മണിക്ക് പൂജ എടുക്കൽ, 10 മണിക്ക് വാഹനപൂജ, 11 മണിക്ക് അധ്യാത്മിക പ്രഭാഷണം, 12. 30 ന് അന്നപ്രസാദം, ഉച്ചയ്ക്ക് ഒരു മണിക്ക് നട അടക്കൽ.

No comments