Breaking News

വെള്ളിക്കുന്നത് ഭഗവതി കാവ് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും 21 മുതൽ

നീണ്ട 64 വർഷങ്ങൾക്ക് ശേഷം വെള്ളിക്കോത്ത് വെള്ളിക്കുന്നത് ഭഗവതി കാവിൽ സെപ്തംബർ 21 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന
ശ്രീമദ് ദേവീഭാഗവത
നവാഹയജ്ഞത്തിനും നവരാത്രി ആഘോഷങ്ങൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
 സെപ്റ്റംബർ21 ന് ഞായറാഴ്ച രാവിലെ 10 ന് കലവറ ഘോഷയാത്ര വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകിട്ട് 5 ന്
ക്ഷേത്രം തന്ത്രി ആലമ്പാടി 
പത്മനാഭപട്ടേരി,
യജ്ഞാചാര്യൻ ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവനന്തപുരം എന്നിവർക്ക്
 ആചാര്യവരവേൽപ്പ് നൽകും. തുടർന്ന്
സച്ചിദാനന്ദ ഭാരതി സ്വാമികൾ യജ്ഞ ദീപം തെളിയിക്കും. ആചാര്യവരണം, ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. 22 മുതൽ 29 വരെ
എല്ലാ ദിവസം രാവിലെ 5 .30ന് ഗണപതിഹോമം,
6 മണിക്ക് ലളിത സഹസ്രനാമജപം, ഗ്രന്ഥപൂജ.
6.30 മുതൽ വൈകിട്ട് 6.30 വരെ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ഉച്ചക്ക്
12 ന് ഉച്ചപൂജയും
 12.30 മുതൽ 
അന്നദാനവും വൈകീട്ട് 6.45 ന് ദീപാരാധനയും
രാത്രി 8 ന് നിറമാലയും നടക്കും.
24 ന് രാവിലെ 10 ന് ധന്വന്തരി ഹോമം,25ന്
 രാവിലെ 10 ന് ഗായത്രി ഹോമം,
26ന്
 വൈകിട്ട് 6 ന് സർവ്വൈശ്വര്യ പൂജ,
27 ന് രാവിലെ പാർവ്വതീ സ്വയം വര ഘോഷയാത്ര, വൈകിട്ട് 5.30 മുതൽ
വിദ്യാഗോപാലമന്ത്രാർച്ചന. 28 ന് രാവിലെ 
 10 ന് നവഗ്രഹ പൂജ. 29 ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം.വൈകീട്ട് കുമാരീ പുജ.30 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 10 ന് തുളസി പൂജ, ഗായത്രി സഹസ്രനാമാർച്ചന, 11ന് കലശപൂജ, അഭിഷേകം, മംഗളാരതി. 11.30 ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം. വൈകിട്ട് ഗ്രന്ഥം വെപ്പ് പൂജ, 7ന് മാവുങ്കാൽ പ്രഗതി സ്കൂൾ ക്ലാസിക്കൽ ആർട്സ് അവതരിപ്പിക്കുന്ന നൃത്താർച്ചന.
ഒക്ടോബർ ഒന്ന് മഹാനവമി. രാവിലെ 8 ന് വാഹനപൂജ, 9:30ന് മാതൃസമിതിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്ക് പൂജ' 11ന് ഭക്തിഗാനമേള, വൈകിട്ട് 7ന് റാണിപുരം പെരുതടി മഹാദേവ ഭജന സംഘം അവതരിപ്പിക്കുന്ന ഭജനാമൃതം .വിജയ ദശമി ദിനത്തിൽ രാവിലെ 7ന് ഗ്രന്ഥമെടുപ്പ് തുടർന്ന് വിദ്യാരംഭം.വൈകിട്ട് 7 ന് ക്ഷേത്രപരം പരിധിയിലെ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങൾ.
വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പി. നാരായണൻകുട്ടി നായർ, ജനറൽ കൺവീനർ കെ. കൃഷ്ണൻ മാസ്റ്റർ, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് പി. ബാലകൃഷ്ണൻ, ട്രഷറർ കെ. വി. കൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ എൻ. വി. മനോഹരൻ,പി. സുധാകരൻ നായർ, ബി. നാരായണൻ, പി. വി. ഉദയകുമാർ എന്നിവർ സംബന്ധിച്ചു.

No comments